ജനറല്‍ ആശുപത്രിയില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുന്നു

01 November 2013, 10:30 PM by lincy 0 Comments

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നവംബര്‍ 14 മുതല്‍ 50 മൈക്രോണില്‍ താഴെയുളള എല്ലാതരം പ്ലാസ്റ്റിക്കുകളുടെയും നിരോധനം കര്‍ശനമായി നടപ്പിലാക്കുന്നതിനും മറ്റ് പ്ലാസ്റ്റിക് സാധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനും തീരുമാനിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ.എ.ഫസീലത്തുബീവി അറിയിച്ചു. ആശുപത്രിയില്‍ പ്ലാസ്റ്റിക് മാലിന്യം വര്‍ദ്ധിക്കുന്നത് പൊതുജനാരോഗ്യത്തിന് വളരെയധികം ഭീഷണി ഉയര്‍ത്തുന്നതിനാലാണിത്. പ്ലാസ്റ്റിക് കവറുകളില്‍ കറികള്‍ നിറച്ചുകൊണ്ടുവരുന്ന പൊതിച്ചോറുകള്‍ പ്ലാസ്റ്റിക് മാലിന്യം വര്‍ദ്ധിക്കുന്നതിന് പ്രധാന കാരണമായിട്ടുണ്ട്. ആയതിനാല്‍ പ്ലാസ്റ്റിക് കവറുകള്‍ ഒഴിവാക്കുന്നതിന് പൊതുജനം തയ്യാറാകണം. പാത്രങ്ങളില്‍ തന്നെ ആഹാരസാധനങ്ങള്‍ കൊണ്ടുവരുന്നതിന് പ്രത്യേകം ശ്രദ്ധിക്കണമെന്നും സൂപ്രണ്ട് അഭ്യര്‍ത്ഥിച്ചു

Comments are closed